മാർക്സിനെ ഉപേക്ഷിച്ച് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി. ചരമദിനത്തിൽ പോലും സ്മരിക്കാത്ത അവഗണന.

മാർക്സിനെ ഉപേക്ഷിച്ച് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി. ചരമദിനത്തിൽ പോലും സ്മരിക്കാത്ത അവഗണന.
Mar 15, 2024 11:29 PM | By PointViews Editr

 തിരുവനന്തപുരം: സിപിഎം ന് മാർക്സിനെ വേണ്ട. മാർച്ച് 14 കമ്യൂണിസത്തിൻ്റെ പിതാവും കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ ഉപജ്ഞാതാവും ആയ കാൾ മാർക്സിൻ്റെ ചരമദിനമായിരുന്നു. വർഷങ്ങളായി കാൾ മാർക്സിൻ്റെ ജന്മദിനവും ചരമദിനവും പാർട്ടി ഗൗരവത്തോടെ ആചരിക്കാറില്ല. കാരണം എന്താണെന്ന് ചോദിച്ചാൽ വലിയ ഭൗതികവാദ സിദ്ധാന്തമൊക്കെ പറയും. ഭൗതീകവാദികൾക്ക് ജന്മദിനവും ചരമദിനവും ആചാരങ്ങളും ബാധകമല്ല എന്ന് പ്രഖ്യാപിക്കലാണ് അറ്റകൈ പ്രയോഗം.

പക്ഷെ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നെഴുതിയ ശേഷം ബ്രാക്കറ്റിൽ (എം) എന്ന് എഴുതിയിട്ടുള്ളത് കൊണ്ട് മാർക്സിസ്റ്റ് എന്നാണ് ഉദ്ദേശിക്കുന്നതെന്ന് പറയാൻ പാർട്ടിക്കിപ്പോൾ നാണമാണ്. മാർക്സ് അവതരിപ്പിച്ച മാർക്സിസം കാലഹരണപ്പെട്ട അബദ്ധ സിദ്ധാന്തമാണെന്നും ആ അബദ്ധ സിദ്ധാന്തത്തെ ലോകത്തെല്ലായിടത്തു നിന്നും ജനം ചവിട്ടിപ്പുറത്താക്കിയെന്നും പഠിക്കാത്ത അണികൾക്കറിയില്ലെങ്കിലും പൊതു സമൂഹത്തിനറിയാം എന്ന ബോധ്യം പാർട്ടി നേതൃത്വത്തിന് അപകർഷതാബോധമായി മാറിയിരിക്കുകയാണ്.

 കമ്യൂണിസ്റ്റ് ടാ എന്ന് പറഞ്ഞ് സ്റ്റാറ്റസ് ഇടുന്നവരൊന്നും മാർക്സിൻ്റെ ദയനീയ സിദ്ധാന്തമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കണ്ടിട്ടും കേട്ടിട്ടുപോലുമില്ല എന്ന് നേതാക്കൾക്കറിയാം. വൈരുധ്യാധിഷ്ഠിത ഭൗതികവാദവും സാർവദേശീയ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ സിദ്ധാന്തവും ഇന്ന് കഞ്ചാവും എംഡിഎംഎയും അടിച്ചു കിറുങ്ങിയിരിക്കുന്നവൻ പോലും തൊടില്ല. സ്വബോധമുള്ളവർ പുഛിക്കും. കാരണം ജർമനിയും പോളണ്ടും ചെക്കോസ്ലൊവാക്യയും റഷ്യയും എന്തിനേറേ ക്യൂബയും ചൈനയും പോലും മാർക്സിൻ്റെ കമ്യൂണിസമെടുത്ത് വലിച്ചെറിഞ്ഞു കഴിഞ്ഞു. പ്രതിമയും പടവും പോലും കിട്ടാനില്ല. കേരളത്തിൽ കുറച്ച് ഡിവൈഎഫ്ഐ, എസ് എഫ് ഐ, സിഐടിയു, പിന്നെ കുറേ പാവം കുടുംബശ്രീക്കാരും തൊഴിലുറപ്പുകാരും വല്ലയിടത്തും ഇരുന്ന് കേൾക്കുന്ന പ്രസംഗത്തിൽ മാത്രമാണ് കമ്യൂണിസമെന്ന വാക്ക് കേൾക്കാറുള്ളത്.

കേൾക്കും എന്നല്ലാതെ ഗുണമൊന്നും കിട്ടില്ല. അവർ എക്കാലവും അടിമകൾ മാത്രം മാർക്സിസവും കമ്യൂണിസവും പഠിപ്പിക്കാൻ പോയാൽ മാർക്സ് എന്ന ദരിദ്രൻ കമ്യൂണിസം പറഞ്ഞ് ഒടുക്കം ധനികനായ കൊളോണിയലിസ്റ്റിക് ബൂർഷ്വാ രാഷ്ട്രമായ ബ്രിട്ടൻ്റ തലസ്ഥാനമായ ലണ്ടനിലുള്ള വരേണ്യ മുതലാളിത്ത വർഗ ആത്മാക്കൾ അന്ത്യവിശ്രമം കൊള്ളുന്ന ഹൈഗേറ്റ് സെമിത്തേരിയിലെത്തിയെന്നും മാർബിൾ കുടീരമെന്തു കൊണ്ടു നിർമിച്ചുവെന്നും പറയേണ്ടി വരുമെന്നും ആ ചരിത്രം കേട്ടാൽ അണികൾ സ്ഥലംവിടുമെന്നും നേതാക്കൾക്കറിയാം. അതല്ലയെങ്കിൽ ലോക്കൽ കള്ളുഷാപ്പ് നടത്തിയിരുന്ന കോമ്രേഡിൻ്റെ പോലും രക്തസാക്ഷിത്ത ദിനം ചെമ്പട മർച്ചോടെയും പുഷ്പാർച്ചന മുദ്രാവാക്യം വിളി, മുഷ്ഠിച്ചുരുട്ടി അഭിവാദ്യം തുടങ്ങിയ ആചാരങ്ങളോടെ നടത്തുമ്പോഴും മാർക്സിസത്തിൻ്റെ പിതാവായ മാർക്സിനെ ഒന്ന് സ്മരിക്കാൻ പോലും തയാറാകാത്തതെന്ത് എന്ന് പാർട്ടി ഉന്നതതല നേതാക്കൾ അണികളോട് പറയട്ടെ....

The Marxist party in Kerala abandoned Marx. Negligence that is not remembered even on the day of death.

Related Stories
പറഞ്ഞതു കേട്ടല്ലോ?  മാതൃകയാകണം കേട്ടോ...

Nov 18, 2024 11:43 AM

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം കേട്ടോ...

പറഞ്ഞതു കേട്ടല്ലോ? മാതൃകയാകണം...

Read More >>
അവിവാഹിതരും സംഘടിതരാകുന്നു.  കൊച്ചിയിൽ വൻ സംഗമം നടത്തി.

Nov 18, 2024 11:11 AM

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം നടത്തി.

അവിവാഹിതരും സംഘടിതരാകുന്നു. കൊച്ചിയിൽ വൻ സംഗമം...

Read More >>
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

Nov 18, 2024 10:26 AM

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം - 04735 203232.

ശബരിമലയിൽ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ,. അടിയന്തിര ചികിത്സാ സഹായത്തിന് വിളിക്കാം, - 04735...

Read More >>
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
Top Stories